അബേൽ കൊറയ കണ്ണൂരിലെത്തിച്ചേരുന്നത് ഇതാദ്യമായാണ്. ഷൂവിന് വളരെ ഉയരമുണ്ടായിരുന്നിട്ട് കൂടി, എന്തുകൊണ്ടെന്നറിയില്ല, ബസ്സിൽ നിന്ന് വലത് കാൽ പുറത്തെടുത്ത് വെച്ചതും ശക്തമായൊരു വിദ്യുത് പ്രവാഹം ദേഹമാസകലം പ്രവഹിച്ചു. അബേലിന്റെ വളരെക്കാലമായുള്ള ഒരാഗ്രഹപൂർത്തീകരണമാണ് ഇന്ന് നടക്കുന്നത്... read in ebook
ജീവനില്ലാതാകുന്ന നിമിഷമാണ് മരണം. ഈ നിമിഷത്തിന് മുമ്പ് ജീവനുണ്ടായിരുന്നു, ഈ നിമിഷത്തിന് ശേഷം ജീവനില്ല. അതുകൊണ്ട് മരണത്തിന് സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ. മരണത്തിനും മുമ്പും പിമ്പും ഉള്ള ശരീരത്തിന്റെ ഡൈമൻഷനുകൾക്ക് യാതൊരു വ്യത്യാസവും ഇല്ല എന്നത് കൊണ്ട് ജീവനും സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ എന്ന് വരുന്നു. അതായത് ഒരു വസ്തു സമയത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ അതിന് ജീവനുണ്ട്, അതിന് സമയത്തിന്റെ കൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമ്പോൾ അതിന് ജീവനില്ല. ഇടയിൽ ഒരു നിമിഷത്തിൽ അതിന്റെ മരണം സംഭവിച്ചു.
Comments
Post a Comment