Posts

Showing posts from 2010

മരണം

ജീവനില്ലാതാകുന്ന നിമിഷമാണ് മരണം. ഈ നിമിഷത്തിന് മുമ്പ് ജീവനുണ്ടായിരുന്നു, ഈ നിമിഷത്തിന് ശേഷം ജീവനില്ല. അതുകൊണ്ട് മരണത്തിന് സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ. മരണത്തിനും മുമ്പും പിമ്പും ഉള്ള ശരീരത്തിന്റെ ഡൈമൻഷനുകൾക്ക് യാതൊരു വ്യത്യാസവും ഇല്ല എന്നത് കൊണ്ട് ജീവനും സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ എന്ന് വരുന്നു. അതായത് ഒരു വസ്തു സമയത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ അതിന് ജീവനുണ്ട്, അതിന് സമയത്തിന്റെ കൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമ്പോൾ അതിന് ജീവനില്ല. ഇടയിൽ ഒരു നിമിഷത്തിൽ അതിന്റെ മരണം സംഭവിച്ചു.

വെളിപാട് - 10

എന്‍റെ കഥകളിലെ രാജകുമാരി, അവളുടെ കൊട്ടാരം പണിഞ്ഞത് കളവിന്‍റെ ഇഷ്ടികകൾ ഭംഗിയായി അടുക്കി നുണയുടെ പലനിറച്ചായങ്ങൾ വിചിത്രമായി ലേപനം ചെയ്തുകൊണ്ടായിരുന്നു.

എന്റെ മറ്റൊരു ബ്ലോഗ്

Image
http://perpetualrevelations.blogspot.com   മഴക്കാലം, മുളപൊട്ടും കാലം - മരുതോങ്കര പുഴയുടെ തീരത്ത്

വെളിപാട് - 9

ആരാണ് എന്നെ, വീണ്ടും, മൃദുലമായ തൂവലുകളാൽ നെയ്ത സുഗന്ധവിശറികൊണ്ട് തഴുകിയുണർത്തി കറുത്ത മുത്തും തിളങ്ങുന്ന നക്ഷത്രങ്ങളും പതിച്ച മുഖക്കണ്ണാടി വെച്ച് നീട്ടി, എന്നോ നഷ്ടപ്പെട്ട മുഖം തേടാൻ നിർബ്ബന്ധിക്കുന്നത്?

വെളിപാട് - 8

ഇരുണ്ട മുറികളിലുറഞ്ഞുകൂടിയൊരിത്തിരി വെട്ടവും ഭാണ്ഡത്തിലാക്കി വേതാളം പടിയിറങ്ങി. ഞെരിഞ്ഞമരുന്ന ഞരക്കങ്ങളിൽ മുദ്രാവാക്യങ്ങൾ വന്യമായ് പടർന്ന് കയറി. പുൽക്കൊടികളോട് കാറ്റ് മൂളിയ വിഷാദഗാനം അലകളില്ലാതെ അകന്ന് പോയി. അകലെ നങ്കൂരമിട്ട പത്തേമാരി കരയ്ക്കടുക്കാതെ തിരിച്ച് പോകുന്നു. ചുട്ടുപൊള്ളുന്ന മണല്പരപ്പിൽ ചിറകിട്ടടിച്ച് കിതക്കുന്ന കിഴവൻ കഴുകൻ മരണമാണ്.

വെളിപാടുകൾ 1 - 7

7 .  ഇണയെ ആകർഷിക്കാനാണ് മനുഷ്യൻ വസ്ത്രം ധരിക്കുന്നത്.  6 .  മനുഷ്യൻ അവന്റെ നഗ്നതയെ വസ്ത്രം കൊണ്ടും, അവന്റെ ലൈംഗികതയെ പ്രണയം കൊണ്ടും മോടി പിടിപ്പിക്കുന്നു.  5 .  കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചും  ഇനിയും വരുമെന്നുറപ്പില്ലാത്ത നാളെകളെക്കുറിച്ചും നീ ചിന്തിക്കാറില്ല;  ഈ നിമിഷം നിന്‍റെ കൂടെ ഞാനാണ്,  ഇപ്പോൾ നിന്‍റെ സ്നേഹം എനിക്കുള്ളതും.  4 .  വളരെ ക്രൂരമായാണ് തീവണ്ടികൾ പെരുമാറുന്നത്;  ഈ ഭാരം മുഴുവൻ ........എന്നിട്ട് പിന്നെ ആട്ടും തുപ്പും.  പ്രണയമെന്തെന്ന് അവറ്റകള്‍ക്കറിയുകയേയില്ല.  3 .  റെയില്‍ പാളങ്ങൾ കൂട്ടിമുട്ടുന്നില്ല; പക്ഷേ അവ വിട്ടുപോകുന്നുമില്ല,  ഒന്ന് ചേരാൻ കഴിയില്ലെങ്കിലും  പരസ്പരം കാണാതിരിക്കാനാവില്ല അവര്‍ക്ക്.  2 .  നിന്നെ കാണാനാണ് എനിക്ക് കണ്ണ്,  എനിക്ക് കാണാനാണ് നിന്‍റെ കണ്ണ്.  1 .  കടൽക്കാറ്റ് വരുന്നത് കരയെ തലോടാനാണ്,  ക ടലിനെ ആശ്ലേഷിക്കാനാണ് കരക്കാറ്റ് പോകുന്നത്;  അവർ പ്രണയത്തിലാണ്. 

സംവരണം എല്ലാവർക്കും

സംവരണം എന്നാൽ ജോലി കൊടുക്കലല്ല; അധികാരത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട വിഭാഗങ്ങൾക്ക് അധികാരം പങ്കിട്ട് കൊടുക്കലാണ്; ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകയാണത്. 100% മെറിറ്റനുസരിച്ചായിരിക്കണം സർക്കാർ അധികാരം പങ്കിടൽ. ഉദാഹരണത്തിന് ബ്രാഹ്മണർ സമൂഹത്തിൽ 6% എങ്കി ൽ 6% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം; ശൂദ്രർ 20% എങ്കിൽ 20% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. അവർണ്ണർ 60% എങ്കിൽ 60% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. മതമില്ലാത്തവർ 1% എങ്കിൽ 1% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. ജോലിയും സംവരണവും കൂട്ടിക്കുഴക്കേണ്ടതില്ല. ജോലി അവനവൻ കണ്ടെത്തെട്ടെ, സർക്കാർ ജോലി എന്നത് അധികാരമാണ്; അത് സമൂഹത്തിലെ ജനസംഖ്യാനുപാതത്തിൽ തന്നെ വേണം...  സർക്കാർ ജോലി ജാതി നോക്കാതെ പരീക്ഷാ മെറിറ്റനുസരിച്ച് മാത്രം കൊടുക്കണമെന്ന് പറയുന്നവർ രാജ്യത്തിന്റെ ഭൂമി തുല്യമായി എല്ലാവർക്കും കൊടുക്കണമെന്ന് ആവശ്യപ്പെടാത്തത് എന്താണ്? അല്ലെങ്കിൽ അതും മെറിറ്റനുസരിച്ച്, ഭൂമിയിൽ പണിയെടുക്കുന്നവർക്ക് മതി ഭൂമി എന്ന് വാദിക്കാത്തത് എന്താണ്?

സ്നേഹകല

വാല്‍ തറയോട് തിരശ്ചീനമായി വെച്ചശേഷം അമര്‍ന്നിരുന്ന് മുന്‍കാലുകള്‍ രണ്ടും തലക്കു സമമായി ഉയര്‍ത്തിപ്പിടിച്ച് പിന്‍കാലുകള്‍ നീട്ടിവെക്കുക. അതിനുശേഷം ചെവികള്‍ രണ്ടും സൂര്യനെ ലക്ഷ്യമാക്കി കൂര്‍പ്പിച്ചുവെച്ചശേഷം തല കിഴക്ക് അഭിമുഖമായി വെച്ച് കണ്ണടച്ചു പിടിച്ച് പത്ത് മിനിട്ട് സമയം ദീര്‍ഘനിശ്വാസം ചെയ്യുക... read in ebook 

രൂപാന്തരം

“ഇനി മുന്നോട്ട് പോകാന്‍ കഴീയില്ല, എല്ലാവരും ഇവിടെ ഇറങ്ങിക്കോളു.” കണ്ടക്ടര്‍ പറഞ്ഞു. ബസ്സ് മാഹി പള്ളി എത്തിയതേ ഉണ്ടായിരുന്നുള്ളൂ.യാത്രക്കാര്‍ ഒന്നൊന്നായി ഇറങ്ങിത്തുടങ്ങി. അടുത്ത സ്റ്റോപ്പിലിറങ്ങേണ്ട ഞങ്ങളുടെ കാര്യമവിടെ നില്‍ക്കട്ടെ; തലശ്ശേരിയും കണ്ണൂരും എത്തേണ്ടവരും ഇറങ്ങിക്കൊണ്ടിരിക്കുകയാണ് . അല്ലാതെന്തു ചെയ്യാന്‍ - ഈ മഹാപ്രളയത്തില്‍ .... read in ebook  ‍