വെളിപാടുകൾ 1 - 7

7ഇണയെ ആകർഷിക്കാനാണ് മനുഷ്യൻ വസ്ത്രം ധരിക്കുന്നത്. 


6മനുഷ്യൻ അവന്റെ നഗ്നതയെ വസ്ത്രം കൊണ്ടും, അവന്റെ ലൈംഗികതയെ പ്രണയം കൊണ്ടും മോടി പിടിപ്പിക്കുന്നു. 


5കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചും 
ഇനിയും വരുമെന്നുറപ്പില്ലാത്ത നാളെകളെക്കുറിച്ചും നീ ചിന്തിക്കാറില്ല; 
ഈ നിമിഷം നിന്‍റെ കൂടെ ഞാനാണ്, 
ഇപ്പോൾ നിന്‍റെ സ്നേഹം എനിക്കുള്ളതും. 


4വളരെ ക്രൂരമായാണ് തീവണ്ടികൾ പെരുമാറുന്നത്; 
ഈ ഭാരം മുഴുവൻ ........എന്നിട്ട് പിന്നെ ആട്ടും തുപ്പും. 
പ്രണയമെന്തെന്ന് അവറ്റകള്‍ക്കറിയുകയേയില്ല. 


3റെയില്‍ പാളങ്ങൾ കൂട്ടിമുട്ടുന്നില്ല; പക്ഷേ അവ വിട്ടുപോകുന്നുമില്ല, 
ഒന്ന് ചേരാൻ കഴിയില്ലെങ്കിലും പരസ്പരം കാണാതിരിക്കാനാവില്ല അവര്‍ക്ക്. 


2നിന്നെ കാണാനാണ് എനിക്ക് കണ്ണ്, 
എനിക്ക് കാണാനാണ് നിന്‍റെ കണ്ണ്. 


1കടൽക്കാറ്റ് വരുന്നത് കരയെ തലോടാനാണ്, 
ടലിനെ ആശ്ലേഷിക്കാനാണ് കരക്കാറ്റ് പോകുന്നത്; 
അവർ പ്രണയത്തിലാണ്. 

Comments

Popular posts from this blog

മരണം

താളം പിഴച്ച പരിസ്ഥിതിവാദികൾ