സംവരണം എല്ലാവർക്കും


സംവരണം എന്നാൽ ജോലി കൊടുക്കലല്ല; അധികാരത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട വിഭാഗങ്ങൾക്ക് അധികാരം പങ്കിട്ട് കൊടുക്കലാണ്; ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകയാണത്. 100% മെറിറ്റനുസരിച്ചായിരിക്കണം സർക്കാർ അധികാരം പങ്കിടൽ. ഉദാഹരണത്തിന് ബ്രാഹ്മണർ സമൂഹത്തിൽ 6% എങ്കിൽ 6% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം; ശൂദ്രർ 20% എങ്കിൽ 20% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. അവർണ്ണർ 60% എങ്കിൽ 60% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. മതമില്ലാത്തവർ 1% എങ്കിൽ 1% അധികാരം മെറിറ്റനുസരിച്ച് അവർക്ക് കിട്ടണം. ജോലിയും സംവരണവും കൂട്ടിക്കുഴക്കേണ്ടതില്ല. ജോലി അവനവൻ കണ്ടെത്തെട്ടെ, സർക്കാർ ജോലി എന്നത് അധികാരമാണ്; അത് സമൂഹത്തിലെ ജനസംഖ്യാനുപാതത്തിൽ തന്നെ വേണം... 

സർക്കാർ ജോലി ജാതി നോക്കാതെ പരീക്ഷാ മെറിറ്റനുസരിച്ച് മാത്രം കൊടുക്കണമെന്ന് പറയുന്നവർ രാജ്യത്തിന്റെ ഭൂമി തുല്യമായി എല്ലാവർക്കും കൊടുക്കണമെന്ന് ആവശ്യപ്പെടാത്തത് എന്താണ്? അല്ലെങ്കിൽ അതും മെറിറ്റനുസരിച്ച്, ഭൂമിയിൽ പണിയെടുക്കുന്നവർക്ക് മതി ഭൂമി എന്ന് വാദിക്കാത്തത് എന്താണ്?

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

താളം പിഴച്ച പരിസ്ഥിതിവാദികൾ