Posts

Showing posts from May, 2017

താളം പിഴച്ച പരിസ്ഥിതിവാദികൾ

Image
കേരളത്തിലെ കപട പരിസ്ഥിതിവാദികൾ കയ്യേറ്റ കൃഷിക്കാരുടെ എജന്റുമാരാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. ഈയിടെ വയനാട് ജില്ലയിൽ ഒരു ഹർത്താൽ നടന്നു. വയനാട്ടിലൂടെ നഞ്ചൻ ഗുഡിലേക്ക് റെയിൽ പാത വരാത്തത് കൊണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയാണ് ഈ പാത കടന്ന് പോകേണ്ടത്. ഈ പാതക്കെതിരെ നമ്മുടെ കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പ രിസ്ഥിതിക്കാരോ പത്രങ്ങളോ ഒന്നും പറഞ്ഞില്ല. കാരണം ഈ റെയിൽ പാത അവരുടെ വ്യാപാര താല്പര്യങ്ങൾക്ക് അനുഗുണമായ് വേണ്ടതാണ്. റെയിൽവേ ലൈനിനെതിരെ മിണ്ടാത്ത, കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പരിസ്ഥിതി വാദികൾ, പക്ഷേ, ജലസംഭരണി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ്. കാരണം ജലസംഭരണികൾ വന്നാൽ അവരുടെ സ്പോൺസർമാരുടെ റബ്ബർ, കാപ്പി എസ്റ്റേറ്റുകൾ മുങ്ങി പോകുകയോ, മുങ്ങിയേക്കാവുന്ന കാടിന് പകരം വനമായി മാറ്റുകയോ ചെയ്തേക്കാം. ഉടനെ അവർ പാട്ടും പാടി ഇറങ്ങും, തോളിൽ തുണി സഞ്ചിയുമായ്. വയലുകളും കുളങ്ങളും ഇല്ലാതായ നാട്ടിൽ ജലസംഭരണികൾ ഉണ്ടാക്കി കൊണ്ട് മാത്രമേ കാടുകൾ പുനർ നിർമ്മിക്കാനാകൂ. കേരളത്തിലെ പശ്ചിമഘട്ടനിരകളിൽ എവിടെയെങ്കിലും പച്ചപ്പ് അവശേഷിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം ജലസംഭരണിയുണ്ടാക്കി വെള

വന്ദേ ത്യാഗരാജം

Image
ആധുനിക ദ്രാവിഡ സംഗീത കുലപതി ശ്രീ. ത്യാഗരാജ സ്വാമികൾ ജനിച്ചിട്ട് ഇന്നേക്ക് 250 വർഷം തികയുന്നു. തമിഴകത്തെ തിരുവാരൂർ ഗ്രാമത്തിലാണ് കാകർള ത്യാഗബ്രഹ്മം എന്ന ജന്മ പേരുള്ള സ്വാമികൾ ജനിച്ചതായ് പറയപ്പെടുന്നത്. അതല്ല ആന്ധ്രയിലെ കാകർളയിലായിരുന്നു ജന്മമെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. ജന്മം രണ്ടിലെവിടെയുമായാലും ത്യാഗരാജൻ മൂന്ന് വയസ്സു മുതൽ താമസിച്ചത് തിരുവാരൂരിൽ നിന്നും വളരെ അകലെയല്ലാതുള്ള കാവേരി തീരത്തെ തിരുവയാർ ഗ്രാമത്തിലായിരുന്നു. കാവേരിയുടെ ഈ തീരത്ത് നിൽക്കുമ്പോൾ സംഗീത ബോധമുള്ള ഏതൊരാൾക്കും ആ ഓളങ്ങൾ പതിയെ ചൊല്ലുന്ന പദങ്ങൾ കേൾക്കാൻ കഴിയും. വളരെ ചെറുപ്രായത്തിൽ തന്റെ ഗുരുവിന്റെ വീട്ടിന്റെ ചുമരിൽ കുറിച്ചിട്ട “നമോ നമോ രാഘവയ്യ” എന്ന തന്റെ ഒന്നാമത്തെ കൃതി ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ത്യാഗരാജന്റെ കഴിവ് ലോകം തിരിച്ചറിയുന്നത്. പിന്നെ നടന്നത് സുഷുപ്തിയിലാണ്ടു പോയ ഒരു സംഗീത ശാഖയുടെ പുനരുജ്ജീവനമായിരുന്നു. കൊട്ടാരം ആസ്ഥാന സംഗീതജ്ഞനാകനുള്ള ക്ഷണം സ്വാമി നിരസിച്ചത് “നിധി ചാല സുഖമാ...” (നിധി സുഖം തരുമോ) എന്ന് പാടിക്കൊണ്ടായിരുന്നു. എങ്കിലും തഞ്ചാവൂർ രാജാവും ബ്രിട്ടീഷ് ഭരണകൂടവും ഒരേ പോലെ സ്വാമികളെ പ

മൂന്നാർ

Image
മൂന്നാറിൽ ടാറ്റക്ക് കയ്യേറ്റ ഭൂമി ഉണ്ടോ? ബ്രിട്ടീഷുകാരുടെ കാലത്തെ രേഖകൾ പ്രകാരം ഇപ്പോഴത്തെ മൂന്നാർ ടൌണിലെ മുഴുവൻ ഭൂമിയും ‘ദ കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ് കൊ. ലിമിറ്റഡ്‘ എന്ന പേരിൽ ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു ഇംഗ്ലീഷ് - സ്കോട്ടിഷ് സ്ഥപനത്തിന്റേതായിരുന്നു. വയനാട്ടിലേതാകട്ടെ ലണ്ടനിൽ തന്നെ രജിസ്റ്റർ ചെയ്ത ‘ദ ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് ജോയന്റ് കോ-ഓപറേറ്റീവ് ഹോൾസെയിൽ സൊസൈറ്റി’യുടേതും ആയിരുന്നു. ഇതു രണ്ടും തെക്കെ ഇന്ത്യയിലേക്ക് സ്വർണ്ണവേട്ടക്ക് വന്ന, ജോൺ പ്ലെയേഴ്സ് ഗോൾഡ് മൈൻ കമ്പനി, സ്വർണ് ണം കുറവാണെന്ന് കണ്ടപ്പോൾ പിന്നീട് രൂപം മാറിയതാണ്. ഇത് സംബന്ധിച്ച എന്റെ ഒരു ലേഖനം 1987 മാർച്ച് 29 ലെ മനോരമ സൺഡെ സപ്ലിമെന്റിൽ മറ്റൊരു വിഷയത്തിൽ (വയനാട്ടിലെ സ്വർണ്ണഖനികൾ) ഉണ്ട്. 1956 ൽ ഐക്യകേരളം ഉണ്ടായ ശേഷം കയ്യേറ്റക്കാരുടെ ഒരു പ്രവാഹമായിരുന്നു വയനാട്ടിലേക്കും ഇടുക്കിയിലേക്കും കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ മലയോര മേഖലകളിലേക്കും. പിന്നീടവർ കുടിയേറ്റക്കാർ എന്ന് വിളിക്കപ്പെട്ടു എന്ന് മാത്രം. ഇംഗ്ലീഷുകാർ ഉള്ളപ്പോഴേ, അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ ഭൂമിയിൽ, എസ്റ്റേറ്റുകളിലെ ജോല

ജവഹർലാൽ നെഹ്രു

Image
ശ്രീ. ജവഹർലാൽ നെഹ്രു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രി. ഇന്ത്യ ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നണിയിൽ എത്തിച്ചേരാൻ കാരണഭൂതനായ പ്രധാനമന്ത്രി. രാഷ്ട്രീയ തത്വചിന്തകൻ, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തോട് മാറ്റുരക്കാൻ അന്ന് ഒരേ ഒരാളേ ഇന്ത്യയിലുണ്ടായിരുന്നുള്ളൂ - ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും പിന്നീട് അതേ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട (സ്റ്റാലിന്റെ നിർദ്ദേശത്താൽ) വ്യക്തിയുമായ ശ്രീ. എം. എൻ.  റോയിയും. അന്ന് ഇന്ത്യയുടെ അവസ്ഥയിലായിരുന്ന ചൈന ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയായി ഉയർന്നു. ഡെങ് സിയാവോ പിങിന്റെ സമ്മിശ്ര സാമ്പത്തിക നയങ്ങളാണ് ചൈനയെ ഉയർത്തിയതെങ്കിൽ നെഹ്രുവിന് കീഴിൽ അതേ നയം വർഷങ്ങൾക്ക് മുമ്പ് സ്വീകരിച്ച ഇന്ത്യക്ക് അതിന് സാധിച്ചില്ല. അതിലുമുപരിയായി എത്തേണ്ടതായിരുന്നു ഇന്ത്യ; പക്ഷേ മതങ്ങളും മതസംഘർഷങ്ങളും ഇന്ത്യയെ പുറകോട്ടടിപ്പിച്ചു. ചൈന അദ്ധ്വാനിച്ച് പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ, നമ്മൾ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി കലഹിച്ച് സമയം കളയുകയും ഗോമൂത്ര ഗവേഷണം നടത്തി പോരികയും ചെയ്തു. എങ്കിലും ആഗോള സാമ്പത്തിക