വന്ദേ ത്യാഗരാജം



ആധുനിക ദ്രാവിഡ സംഗീത കുലപതി ശ്രീ. ത്യാഗരാജ സ്വാമികൾ ജനിച്ചിട്ട് ഇന്നേക്ക് 250 വർഷം തികയുന്നു. തമിഴകത്തെ തിരുവാരൂർ ഗ്രാമത്തിലാണ് കാകർള ത്യാഗബ്രഹ്മം എന്ന ജന്മ പേരുള്ള സ്വാമികൾ ജനിച്ചതായ് പറയപ്പെടുന്നത്. അതല്ല ആന്ധ്രയിലെ കാകർളയിലായിരുന്നു ജന്മമെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. ജന്മം രണ്ടിലെവിടെയുമായാലും ത്യാഗരാജൻ മൂന്ന് വയസ്സു മുതൽ താമസിച്ചത് തിരുവാരൂരിൽ നിന്നും വളരെ അകലെയല്ലാതുള്ള കാവേരി തീരത്തെ തിരുവയാർ ഗ്രാമത്തിലായിരുന്നു. കാവേരിയുടെ ഈ തീരത്ത് നിൽക്കുമ്പോൾ സംഗീത ബോധമുള്ള ഏതൊരാൾക്കും ആ ഓളങ്ങൾ പതിയെ ചൊല്ലുന്ന പദങ്ങൾ കേൾക്കാൻ കഴിയും.

വളരെ ചെറുപ്രായത്തിൽ തന്റെ ഗുരുവിന്റെ വീട്ടിന്റെ ചുമരിൽ കുറിച്ചിട്ട “നമോ നമോ രാഘവയ്യ” എന്ന തന്റെ ഒന്നാമത്തെ കൃതി ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ത്യാഗരാജന്റെ കഴിവ് ലോകം തിരിച്ചറിയുന്നത്. പിന്നെ നടന്നത് സുഷുപ്തിയിലാണ്ടു പോയ ഒരു സംഗീത ശാഖയുടെ പുനരുജ്ജീവനമായിരുന്നു. കൊട്ടാരം ആസ്ഥാന സംഗീതജ്ഞനാകനുള്ള ക്ഷണം സ്വാമി നിരസിച്ചത് “നിധി ചാല സുഖമാ...” (നിധി സുഖം തരുമോ) എന്ന് പാടിക്കൊണ്ടായിരുന്നു. എങ്കിലും തഞ്ചാവൂർ രാജാവും ബ്രിട്ടീഷ് ഭരണകൂടവും ഒരേ പോലെ സ്വാമികളെ പ്രോത്സാഹിപ്പിച്ചു.
2013 ലെ നവരാത്രിക്കാലത്താണ് ഞങ്ങൾ തിരുവയാറിൽ പോകുന്നത്. ഇവിടത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിൽ വടക്കും തെക്കുമായി ഉത്തര കൈലാസം, ദക്ഷിണ കൈലാസം എന്നീ രണ്ട് ഭാഗങ്ങളുണ്ട്. സ്വാമികളുടെ ആരാധനാ മൂർത്തിയായിരുന്നു തിരുവയാർ അയ്യാറപ്പൻ (അഞ്ച് ആറുകൾ ഉണ്ടിവിടെ).
സംഗീത സാന്ദ്രമായ ഓർമ്മകൾ...
2017 ഏപ്രിൽ 30 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിലെ “വന്ദേ ത്യാഗരാജം” എന്റെ ലേഖനത്തിൽ വിശദവിവരങ്ങളും മറ്റ് ചിത്രങ്ങളും ഉണ്ട്.

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

ജവഹർലാൽ നെഹ്രു