2012 ഒക്ടോബർ 1.
(വേണമെങ്കിൽ വർഷം ഏതുമാകാം)...
പ്രത്യേകതകളൊന്നുമില്ലാത്ത പ്രഭാതം...
സ്ഥലം അമ്പലവയൽ എന്ന ഗ്രാമപട്ടണം, വയനാട്
(അല്ലെങ്കിൽ വയനാട്ടിലെ ഏത് ചെറുപട്ടണവുമാകാം)...
എട്ടുമണിക്ക് മുന്നേ തന്നെ ... read in ebook
“ഇനി മുന്നോട്ട് പോകാന്‍ കഴീയില്ല, എല്ലാവരും ഇവിടെ ഇറങ്ങിക്കോളു.” കണ്ടക്ടര്‍ പറഞ്ഞു. ബസ്സ് മാഹി പള്ളി എത്തിയതേ ഉണ്ടായിരുന്നുള്ളൂ.യാത്രക്കാര്‍ ഒന്നൊന്നായി ഇറങ്ങിത്തുടങ്ങി. അടുത്ത സ്റ്റോപ്പിലിറങ്ങേണ്ട ഞങ്ങളുടെ കാര്യമവിടെ നില്ക്കട്ടെ; തലശ്ശേരിയും കണ്ണൂരും എത്തേണ്ടവരും ഇറങ്ങിക്കൊണ്ടിരിക്കുകയാണ് . അല്ലാതെന്തു ചെയ്യാന്‍ - ഈ മഹാപ്രളയത്തില്‍ .... read in ebook
ഇരുണ്ട മുറികളിലുറഞ്ഞുകൂടിയൊരിത്തിരി വെട്ടവും ഭാണ്ഡത്തിലാക്കി വേതാളം പടിയിറങ്ങി. ഞെരിഞ്ഞമരുന്ന ഞരക്കങ്ങളിൽ മുദ്രാവാക്യങ്ങൾ വന്യമായ് പടർന്ന് കയറി. പുൽക്കൊടികളോട് കാറ്റ് മൂളിയ വിഷാദഗാനം അലകളില്ലാതെ അകന്ന് പോയി. അകലെ നങ്കൂരമിട്ട പത്തേമാരി കരയ്ക്കടുക്കാതെ തിരിച്ച് പോകുന്നു. ചുട്ടുപൊള്ളുന്ന മണല്പരപ്പിൽ ചിറകിട്ടടിച്ച് കിതക്കുന്ന കിഴവൻ കഴുകൻ മരണമാണ്.
ആധുനിക കാലത്തെ നല്ല നായകൾ അരിഭക്ഷണവും മീൻ കറിയും ഒഴിവാക്കണം. റഷ്യയിലേയും ചൈനയിലേയും വിയറ്റ് നാമിലേയും കൊറിയയിലേയും മനുഷ്യരുടെ പരമ്പരാഗത ഭക്ഷണം അരിയും മീനും ചേർന്നതായിരുന്നു; ഇപ്പോൾ താത് കാലികമായെങ്കിലും അതിന് ഒരു മാറ്റം കണ്ടു വരുന്നുണ്ട്. മനുഷ്യരുടെ ഉച്ഛിഷ്ടം കഴിക്കുന്നവരായത് കൊണ്ട് നമ്മളും ഈ പ്രശ്നത്തെ സഗൌരവം വീക്ഷിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിൽ ചോറും മീനും കൂടുതലായി കഴിച്ചിരുന്നവർ ബംഗാൾ, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മനുഷ്യരായിരുന്നു. (നാഗാലാൻഡുകാർ നമ്മെ കൊന്ന് തിന്നാണ് വിശപ്പടക്കുന്നതെന്ന് കേട്ടിട്ടുണ്ട്). (ക്യൂബാ മുകുന്ദൻ സ്ഥലത്തല്ലാത്തതിനാൽ ക്യൂബയിലെ വിവരം ലഭ്യമല്ല). കർണ്ണാടകയിലും തമിഴ് നാട്ടിലും ചോറ് കഴിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ചോറും മീനുമെന്ന കോമ്പിനേഷൻ കുറവ് തന്നെ. അതേ സമയം ഭാരതത്തിലുടനീളം ചില പോക്കറ്റുകളിൽ ചോറും മീനും കോമ്പിനേഷനായി കഴിക്കുന്നവർ ജീവിക്കുന്നുണ്ടുതാനും; എന്തിന് ഡൽഹിയിൽ പോലുമുണ്ട്. ഇപ്പോൾ നമ്മുടെ മുന്നിലുള്ള ദാർശനിക പ്രശ്നം ചോറും മീനും സ്ഥിരം ഉച്ഛിഷ്ടമായി കഴിക്കേണ്ടി വരുന്ന നായകൾക്ക് പ്രായം കൂടുമ്പോഴുണ്ടാകുന്ന ബുദ്ധിമാന്ദ്യം എങ്ങനെ മറികടക്കണം എന്നതും ...
Comments
Post a Comment