പേറ്റന്റ്

പേറ്റന്റ് എന്നത് അടിസ്ഥാനപരമായ ഒരു തെറ്റാണ്; തീർത്തും മൌലികവും വ്യക്തിഗതവും (കമ്പനി പരവും എന്നും കൂട്ടിച്ചേർക്കാം) ആയ ഒരു അറിവും ഒരു കണ്ടുപിടുത്തവും മനുഷ്യസമൂഹത്തിൽ സാദ്ധ്യമല്ല, ഇതുവരെ ഉണ്ടായിട്ടുമില്ല. എല്ലാ (മൌലികമെന്ന് കരുതുന്ന) അറിവുകളും അതുവരെ മനുഷ്യൻ (അല്ലെങ്കിൽ ജീവസമൂഹം) പ്രകൃതിയിൽ നിന്ന് ഉൾക്കൊണ്ട അറിവുകളുടെ തുടർച്ച മാത്രമാണ്, മുൻ അറിവുകൾക്കും സാഹചര്യങ്ങൾക്കും യാദൃച്ഛികതക്കും മാത്രമാണ് പുതുതെന്ന് കരുതുന്ന ചിന്തകളുടെ ഉടമസ്ഥാവകാശം; അതുകൊണ്ട് തന്നെ എല്ലാ അറിവുകളും സമൂഹത്തിന്റെ പൊതുവാണ്; പേറ്റന്റ് എന്നത് തീർത്തും സങ്കുചിതവും സ്വാർത്ഥപരവുമായ ഒരു കാഴ്ചപ്പാടാണ്. കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടത് ഓരോ കണ്ടുപിടുത്തത്തിനും മാന്യമായ incentive ആ കണ്ടുപിടുത്ത സമയത്ത് തന്നെ കൊടുക്കുകയാണ്, അല്ലാതെ മനുഷ്യ ബോധത്തിന്റെ തുടർച്ചയുടെ ഫലമായുള്ള അറിവുകളെ നിരന്തരമായ് വിലപേശാനുള്ള ഒരു ഉപാധിയാക്കിത്തീർക്കുകയല്ല...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

താളം പിഴച്ച പരിസ്ഥിതിവാദികൾ