ഒരു നല്ല നായ എങ്ങനെയായിരിക്കണം - 5

ഒരു നല്ല നായ എപ്പോഴും അവന്റെ കുരയുടെ തനിമ നിലനിർത്തണം...... മറ്റാരുടെയെങ്കിലും കുര, (തെക്കൻ മലയാളികൾ ചുമ എന്നും പറയും), കോപ്പിയടിക്കരുതെന്നർത്ഥം. അതായത് ചില മനുഷ്യർ ചെയ്യുന്നത് പോലെ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവരവരുടെ ഫേസ് ബുക്ക് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തത്, ഷേർ ചെയ്ത്, (പോരാത്തതിന് സ്വന്തം കമന്റുമിട്ട്), ആളാകാൻ ശ്രമിക്കരുത് എന്ന്. തനിമ ഇല്ലാത്ത കുരയാണെങ്കിലോ, സ്വന്തമായ് കുരക്കാനറിയില്ലെങ്കിലോ, കുരയ്ക്കേണ്ട എന്ന് വെക്കണം.

വെറുതേ കുരച്ച് കൊണ്ടിരിക്കുക എന്നത് ഒരു നല്ല നായയുടെ ശീലമല്ല. ആവശ്യത്തിന് മാത്രം കുരക്കുക; അല്ലാത്തപ്പോൾ സ്വസ്ഥമായിരിക്കുക; ചിലപ്പോൾ ബുദ്ധിജീവി നായ എന്ന പേര് വീണേക്കാം; അതിനെക്കുറിച്ചാശങ്കപ്പെടേണ്ട, അതത്ര മോശം പേരൊന്നുമല്ല. ഏത് പേരിൽ വിളിക്കപ്പെട്ടാലും ഒരു നായയുടെ മൂല്യം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുതകുന്നതാകണം നമ്മുടെ പെരുമാറ്റം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കുറവാണെന്നതും വിദേശത്ത് ജീവിക്കേണ്ടി വന്നു എന്നതും ഒരിക്കലും ഒരു പോരായ്മയല്ല; പക്ഷേ സാദാ പട്ടി, പോമറേനിയനാകാൻ ശ്രമിക്കരുത്...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

ജവഹർലാൽ നെഹ്രു