ഒരു നല്ല നായ എങ്ങനെയായിരിക്കണം - 2

സുഹൃത്തുക്കളുമായുള്ള ബന്ധം അതിന്റെ ഊഷ്മളതയോടെ നിലനിർത്തുകയും അതേ സമയം യജമാനനോടുള്ള കൂറ് സത്യസന്ധമായ് പാലിക്കുകയും ചെയ്യുക എന്നിടത്താണ് ഒരു നായയുടെ ആന്തരിക സംഘർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത്. ഈ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ നായകൾക്ക് മുന്നിൽ ഒരു എളുപ്പ വഴിയുമില്ല. പരമാവധി ചെയ്യാൻ കഴിയുന്നത് യജമാനനുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർണ്ണമായ് നിർവ്വഹിച്ച ശേഷം സുഹൃത്തുക്കൾക്കായ് സമയം കണ്ടെത്തുക എന്നത് മാത്രമാണ്.

ചിലപ്പോൾ സുഹൃത്തുക്കൾക്കായി രാത്രി വളരെ വൈകി മാത്രമേ സമയം കണ്ടെത്താൻ കഴിയുകയുള്ളൂ; എങ്കിലും മറ്റ് നായകളും ഇതേ പ്രശ്നം നേരിടുന്നത് കൊണ്ട് നമുക്ക് സുഹൃത് ബന്ധം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞേക്കും. ഏത് ഘട്ടത്തിലും ഒരു നായയുടെ പ്രാഥമിക ഉത്തരവാദിത്തം എച്ചിൽ തരുന്നവനോടാണെന്നുള്ളത് ഒരിക്കലും മറന്നു പോകരുത്.

ആ പുമാന്റെ മുന്നിൽ ആട്ടാനാണ് നമുക്ക് ദൈവം വാൽ തന്നിട്ടുള്ളതെന്ന് ഒരിക്കലും മറന്നു പോകരുത്.

അടുത്ത പാഠം അടുത്ത ക്ലാസ്സിൽ...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

താളം പിഴച്ച പരിസ്ഥിതിവാദികൾ