ഒരു നല്ല നായ എങ്ങനെയായിരിക്കണം - 1

നല്ല ഒരു നായയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണം എന്ന് സ്വപ്നം കണ്ടത് കൊണ്ട് മാത്രമായില്ല, അതിനായ് കുറച്ച് ഗൃഹപാഠം ചെയ്ത് പരിശീലിക്കേണ്ടാതായും കൂടിയുണ്ട്.

ഒരു നല്ല നായ പ്രാഥമികമായ് ചെയ്യേണ്ട കാര്യം, മറക്കേണ്ടത് മറക്കുകയും ഓർക്കേണ്ടത് ഓർക്കുകയും ചെയ്യുക എന്നതാണ്. തന്റെ ദേഹത്ത് കൊണ്ട കല്ലിന്റെ മണം പിടിച്ച് അതെറിഞ്ഞവനെ തിരഞ്ഞ് പിടിച്ച് കടിക്കുകയല്ല, മറിച്ച്, തനിക്ക് ഏറ്റവും ആവശ്യമായ നേരത്ത് എച്ചിൽ വലിച്ചെറിഞ്ഞ് തന്നവനെ ഓർത്ത് വാലാട്ടുക എന്നതാണ് ഒരു നല്ല നായയുടെ കർത്തവ്യം.

കല്ലെറിഞ്ഞവനും എച്ചിൽ തന്നവനും ഒരാൾ തന്നെയാകുന്ന ഘട്ടത്തിലാണ് ഒരു നായ കൂടുതൽ ധർമ്മ സങ്കടത്തിലാകുക; പക്ഷേ, അപ്പോൾ ഒന്നാം പാഠത്തിന്റെ പ്രായോഗികത ബോദ്ധ്യമാകും; അതായത് നല്ല നായകൾ, കല്ല് ഉപയോഗിച്ചവന്റെ മണമല്ല മറിച്ച് എച്ചിൽ തന്നവന്റെ മണമാണ് ഓർത്ത് വെക്കേണ്ടത് എന്ന പരമമായ സത്യത്തിന്റെ പ്രായോഗികത...

അടുത്ത പാഠം അടുത്ത ക്ലാസ്സിൽ...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

താളം പിഴച്ച പരിസ്ഥിതിവാദികൾ